മലയാളം എഴുത്ത് പരീക്ഷണങ്ങൾ
2 min read
ഞാൻ ഈ വെബ്സൈറ്റിൽ എന്തെഴുതും എന്ന് ആലോചിച്ചു ഇരിക്കുമ്പോൾ ആണ് മലയാളത്തിൽ ഒരു പിടി പിടിച്ചാലോ എന്ന് ചിന്തിച്ചത്. അങ്ങനെ ഒരു കുറിപ്പ് അഥവാ ബ്ലോഗ്പോസ്റ്റ് മലയാളത്തിൽ എഴുതണമെങ്കിൽ കുറിച്ചു പ്രശ്നങ്ങൾ വരാൻ സാധ്യത ഉണ്ട്. അതൊക്കെയൊന്ന് പരിഹരിച്ചതിനു ശേഷം മര്യാദക്കുള്ള ഒരു ലേഖനം എഴുതാം എന്ന് കരുതി

ഒന്നാമത്തെ ടാസ്ക്

ഗൂഗിളിൽ കാണുന്ന സാദാ ലിപി ഉപയോഗിക്കുന്നത് ഒട്ടും താല്പര്യം ഇല്ലാത്തതിനാൽ ഞാൻ ഉദ്ദേശിക്കുന്ന ലിപിയിൽ മലയാളം എഴുതാൻ ഈ വെബ്സൈറ്റ് നെ പഠിപ്പിക്കണം.

സുഹൃത്തുക്കളെ , ആ ധൗത്യം ഞാൻ വിജയകരമായി പൂർത്തിയാക്കിയേക്കുകയാണ്. താഴെ കാണുന്ന എഴുത്ത് പല ലിപികളിൽ ആണ്.

  • ഓമലാളെ കണ്ടൂ ഞാൻ പൂങ്കിനാവിൽ താരകങ്ങൾ പുഞ്ചിരിച്ച നീലരാവിൽ.- Anek

  • ഓമലാളെ കണ്ടൂ ഞാൻ പൂങ്കിനാവിൽ താരകങ്ങൾ പുഞ്ചിരിച്ച നീലരാവിൽ. - Chilanka

  • ഓമലാളെ കണ്ടൂ ഞാൻ പൂങ്കിനാവിൽ താരകങ്ങൾ പുഞ്ചിരിച്ച നീലരാവിൽ.- Karumbi

  • ഓമലാളെ കണ്ടൂ ഞാൻ പൂങ്കിനാവിൽ താരകങ്ങൾ പുഞ്ചിരിച്ച നീലരാവിൽ.- Nupuram

ഞാൻ ഈ പറഞ്ഞ പ്രശ്നങ്ങളെല്ലാം സ്വന്തമായി മാർക്ക്ഡൌൺ ഫോർമാറ്റിനു വേണ്ടിയുള്ള കോഡ് എഴുതുമ്പോൾ ആണ്. പണി അറിയാവുന്നവന് ഇതൊരു പ്രശ്‌നമേയല്ല. ആദ്യം ആയി ചെയ്യുന്നത് കൊണ്ട് ഒരു കൗതുകം.

ബാക്കി ടാസ്കുകൾ വരുന്ന സമയത്തു ഞാൻ ഈ പോസ്റ്റിൽ കൂട്ടിചേർത്തേക്കാം. ഒരു ഐഡിയ ഉള്ളത് എന്തെന്നാൽ, വലിയ വാക്കുകൾ കാരണം align-justify ആക്കാൻ ഒരു പ്രയാസം. അത് കാണുമ്പോൾ കണ്ണിനു ഒരു പ്രയാസവും. എത്രയതും പെട്ടെന്ന് കിട്ടുന്ന കിട്ടുന്ന ‘ടാസ്കുകളെല്ലാം’ തീർത്തേക്കാം.